കണ്ണൂർ: വനം ഭേദഗതി നിയമം കൊണ്ടുവരാൻ ശശിന്ദ്രനെ പോലെ ഉളുപ്പില്ലാത്ത ഒരു മന്ത്രിയെ ആവശ്യമുള്ളതുകൊണ്ടാണ് എൻസിപി നേതൃത്വം ആവശ്യപ്പെട്ടിട്ടും മന്ത്രിയെ മാറ്റാതെ വിജയൻ നിലപാടുമായി നിൽക്കുന്നതെന്ന് വ്യക്തമാകുകയാണ്. ശശീന്ദ്രനാണെങ്കിൽ വിജയന് വേണ്ടി എന്ത് പന്നത്തരം വേണമെങ്കിലും ചെയ്തു കൊടുത്ത് മന്ത്രിയായി തുടരാനാണ് ശ്രമിക്കുന്നത്. പുതിയ വനം ഭേതഗതി നിയമത്തിനെതിരെ ആയിരക്കണക്കിന് പരാതികൾ വനം വകുപ്പിന് ലഭിച്ചിട്ടും വെറും 150 പരാതികൾ മാത്രമാണ് ഉണ്ടായതെന്ന പെരുംനുണ പറഞ്ഞാണ് ശശി രംഗത്ത് വന്നിട്ടുള്ളത്. കിഫ എന്ന കർഷക സംഘടനയിലെ തന്നെ അംഗങ്ങളായ ആയിരക്കണക്കിന് മലയോര കർഷകർ നിയമത്തിനെതിരെ പരാതികൾ നൽകിയിട്ടുണ്ട്. മറ്റ് കർഷക സംഘടനകളും, കൊട്ടിയൂർ പോലെയുള്ള പഞ്ചായത്തുകൾ വരെ എതിർപ്പ് രേഖപ്പെടുത്തി മന്ത്രിക്ക് നേരിട്ട് കത്തുകൾ നൽകിയിട്ടുണ്ട്. ഇതൊന്നും കണ്ണിൽ പെടാത്ത മന്ത്രി ശശിക്ക് ഒന്നുകിൽ കണ്ണിന് തിമിര ബാധയോ തലച്ചോറിന് കാര്യമായ തകരാറോ ണാധിച്ചിട്ടുണ്ടാകും എന്ന് വ്യക്തമാണ്. കള്ളം പറയുന്നവരും സ്ഥിര ബുദ്ധിയില്ലാത്തവരും നിയമപ്രകാരം ജനപ്രതിനിധിയായിരിക്കാൻ പോലും പാടില്ലാത്തതാണ്. എന്നിട്ടും വിജയനും മന്ത്രി ശശിയും അടക്കമുള്ളവർ നിരന്തരം നുണപ്രചരിപ്പിക്കുന്നതിന് പിന്നാലെ ചേതോവികാരം വ്യക്തമാണ്. ഒരു പക്ഷെ കേരളത്തെ പൂർണമായി നാശത്തിലേക്ക് തള്ളിവിടുന്ന ഒരു അഴിമതി രൂപകൽപ്പന ചെയ്തിട്ടുണ്ടാകാം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എതിർ അഭിപ്രായങ്ങൾ ഉയർന്നില്ല എങ്കിൽ പോലും കേരളത്തിലെ സാമാന്യബുദ്ധിയുള്ള പൗരന് തന്നെ ബോധ്യപ്പെടുന്നതാണ് വനം ഭേതഗതി നിയമത്തിൻ്റെ പേരിൽ എഴുതി കൂട്ടിയ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിൻ്റെ വകുപ്പുകളും ഉപവകുപ്പുകളും. അത് തിരിച്ചറിയാൻ കഴിവില്ലാത്തവനൊക്കെയാണോ ഈ ശശിയും വിജയനുമെങ്കിൽ കേരളത്തിലെ ജനത ചെന്ന് ചാടിയ മണ്ടത്തരം എത്ര ഭീമമാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ജനത്തിന് മുകളിൽ ഭാരം കയറ്റി വയ്ക്കാനല്ല തങ്ങളെ തിരഞ്ഞെടുത്ത് എംഎൽഎയും മന്ത്രിയും മുഖ്യമന്ത്രിയും ആക്കിയതെന്ന് പോലും തിരിച്ചറിയാൻ കഴിയാത്തവരാണ് ഇവരെങ്കിൽ ഈ നിയമനിർമാണ കഥകളി അവസാനിപ്പിക്കാൻ ജനം തയാറാകണം. ജനത്തിൻ്റെ ഭരണഭാരം കുറയ്ക്കാനാണ് വേലയും കൂലിയും തന്ന് ജനപ്രതിനിധിയായി ഇവരെയൊക്കെ തിരഞ്ഞെടുത്തുവിട്ടിട്ടുള്ളത്.അങ്ങനെ കൂലി വാങ്ങി പണി ചെയ്യുന്നവൻ ഉടമയുടെ തലയിൽ പാറക്കല്ല് തള്ളിക്കയറ്റി വയ്ക്കാൻ ശ്രമിച്ചാൽ ആ പണിക്കാരനെ പറഞ്ഞു വിടാൻ ജനം എന്ന മുതലാളി ശ്രമിക്കേണ്ടതായി വരും. വനഭേതഗതി നിയമം കേരളത്തിലെ ജനത്തിന് ആവശ്യമില്ലാത്തതാണ്. അത് നടപ്പിലാക്കാൻ ശ്രമിക്കുന്നവൻ ജനദ്രോഹിയാണ്. അതിനെതിരെ പല സംഘടനകളും രംഗത്തുവന്നുകഴിഞ്ഞു. കർഷക സംഘടനയായ കിഫ ശശിയുടെ പ്രസ്താവനയെ ഖണ്ഡിച്ച് രംഗത്ത് വന്നിട്ടുണ്ട്. അവരുടെ പ്രതികരണം ചുവടെ -
*വനംവകുപ്പ് നുണപ്രചാരണം അവസാനിപ്പിക്കണം*
വന നിയമ ഭേദഗതി സംബന്ധിച്ച് നൂറ്റിഅൻപത് അഭിപ്രായങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളു എന്ന വനംവകുപ്പിന്റെ വാദം പല പത്ര മാധ്യമങ്ങളിലും അച്ചടിച്ച് വന്നത് കിഫയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇത് തികച്ചും തെറ്റായ വിവരം ആണെന്നും, ഇത്തരം ഒരു വ്യാജ പ്രചാരണം ജനങ്ങളുടെ പ്രതിഷേധത്തെ നിസ്സാരവത്കരിക്കാനുള്ള വനംവകുപ്പിന്റെ ആസൂത്രിത നീക്കമാണെന്നും കിഫ കണ്ണൂർ ജില്ലാ സമിതിയുടെ അടിയന്തിര യോഗം വിലയിരുത്തി.
കിഫയുടെ പ്രവർത്തകരുടെ ഭാഗത്ത് നിന്നും മാത്രം ആയിരക്കണക്കിന് നിർദ്ദേശങ്ങൾ വനംവകുപ്പിലേക്ക് അയച്ചിരുന്നു. അതിനു പുറമെ മറ്റ് സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ നേതൃത്വത്തിൽ എതിർപ്പുകളും നിർദ്ദേശങ്ങളും വനംവകുപ്പിനെ യഥാസമയം അറിയിച്ചിരുന്നു. ഇവയൊന്നും കണക്കാക്കാതെയാണ്, നിരുത്തരവാദപരമായ പ്രസ്താവന മാധ്യമങ്ങൾക്ക് നൽകി ജനങ്ങളെ വെല്ലുവിളിക്കാൻ വനംവകുപ്പും മന്ത്രിയും ശ്രമിക്കുന്നത്. പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടുമെന്ന് പറഞ്ഞത് ഒരു പ്രഹസനം ആയിരുന്നു എന്ന് മന്ത്രിയുടെ ഈ പ്രസ്താവന വ്യക്തമാക്കുന്നു. ഇത് ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഭൂഷണമായ നടപടിയല്ല ഇത്. ഇത്തരം ചെപ്പടി വിദ്യകൾ കാണിച്ച് ജനങ്ങളുടെ കണ്ണിൽ പൊടി ഇടാമെന്ന് ഒരു സർക്കാരും കരുതേണ്ടതില്ല.
ജനങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാനുള്ള ആദ്യദിനങ്ങൾ കഴിഞ്ഞതോടു കൂടി, വനംവകുപ്പിന്റെ ഇമെയിൽ വിലാസത്തിലേക്ക് അയച്ച നിർദ്ദേശങ്ങൾ സ്ഥല പരിമിതി മൂലം നിരാകരിക്കപ്പെട്ടു എന്ന അറിയിപ്പ് പലർക്കും ലഭിച്ചിട്ടുണ്ട്. ഇതിലൂടെ ആളുകൾക്ക് അവരുടെ അഭിപ്രായം അറിയിക്കാനുള്ള അവസരം വനംവകുപ്പ് മനഃപ്പൂർവ്വം ഇല്ലാതാക്കി സാമാന്യ നീതിയുടെ നിഷേധമാണ് നടത്തിയിരിക്കുന്നതെന്നു കിഫ ലീഗൽ സെൽ അംഗം അഡ്വക്കേറ്റ് മനോജ് പീറ്റർ അഭിപ്രായപ്പെട്ടു. ഈ രീതിയിൽ നിയമ ഭേദഗതിയുമായി മുന്നോട്ടു പോയാൽ അതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടന നേരിട്ട് ഈ നിയമ ഭേദഗതിയെ അനുകൂലിച്ചു കത്തുകൾ അയക്കണം എന്ന ആവശ്യവുമായി പരിസ്ഥിതി സംഘടനകൾ മുഖേന പ്രചാരണം നടത്തിയതിന്റെ തെളിവുകളും കിഫയുടെ പക്കൽ ഉണ്ട്. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ തള്ളിക്കളഞ്ഞുകൊണ്ടു നിയമഭേദഗതിക്ക് അനുകൂലമായ അഭിപ്രായങ്ങൾ മാത്രം പരിഗണിക്കാനുള്ള ഗൂഢനീക്കം ആയിവേണം ഈ പ്രസ്താവനയെ കാണേണ്ടത് എന്ന് കിഫ ജില്ലാ പ്രസിഡണ്ട് പ്രിൻസ് ദേവസ്യ അഭിപ്രായപ്പെട്ടു.
Together with Sashi and Vijayan, they show the farmers of Kerala by stabbing Konjanam. Minister Shashi lied about the Forest Amendment Act.